സംസ്ഥാനത്ത് കാലവര്‍ഷം ദുർബലം; ശരാശരി മഴ ലഭിച്ചത് കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ മാത്രം.


കോട്ടയം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലമായിരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറവാണ് ലഭിച്ചത്. കോട്ടയം ഉൾപ്പടെ 3 ജില്ലകളിൽ മാത്രമാണ് ഇത്തവണ ശരാശരി മഴ ലഭിച്ചത്.

 

 കോട്ടയം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഈ വർഷത്തെ കാലവർഷത്തിൽ ശരാശരി മഴ ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ മുതൽ ഈ മാസം വരെ സംസ്ഥാനത്ത് ലഭിച്ചത് 1220.8 മി.മി. മഴ മാത്രമാണ്. 1683.7 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത് ആണ് ഈ കാലവർഷത്തിൽ 1220.8 മി.മി. മഴ മാത്രം ലഭിച്ചത്.

 

 സംസ്ഥാനത്ത് 27 ശതമാനം മഴ കുറഞ്ഞതായാണ് കണക്കുകൾ. ഈ മൂന്നു ജില്ലകളൊഴിച്ച് ബാക്കി 11 ജില്ലകളിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം വരെ മഴ കുറവായിരുന്നു. ഈ മാസം 27 നു തെക്കന്‍ ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.