എം സി റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു.


കുറവിലങ്ങാട്: എം സി റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഞരളംകുളം ചാരുത വീട്ടിൽ സി ആർ വർഗീസ് (58) ആണ് മരിച്ചത്. തിരുവോണ ദിനത്തിൽ രാത്രി 7 മണിയോടെ വെമ്പള്ളി പാലത്തിനു സമീപമാണ് അപകടം നടന്നത്.

 

 വർഗീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാർ ഇടിച്ചെന്നും ഇടിച്ച വാഹനം നിർത്താതെ പോയെന്നും പോലീസ് പറഞ്ഞു. വാഹനം ഇതുവരെയും കണ്ടെത്താനായില്ല. സമീപവാസികളാണ് അപകടത്തിൽ പരിക്കേറ്റു റോഡിൽ കിടന്ന വർഗീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

 

 അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വർഗീസ് ഇന്നലെ രാവിലെയാണ് മരിച്ചത്. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. വീടിനോടു ചേർന്ന് ഗുഹാമുറി നിർമ്മിച്ചും പുരാവസ്തു ശേഖരത്തിലും ശ്രദ്ധേയനായ വ്യക്തിയായിരുന്നു സി ആർ വർഗീസ്.