സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടി: കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയിൽ 29. 2 കോടി രൂപയുടെ പദ്ധതികൾക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചു.


സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയിൽ 29. 2 കോടി രൂപയുടെ പദ്ധതികൾക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചു. 479 പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ക്കൊപ്പം നേരത്തെ ആരംഭിച്ചവയുടെ നിര്‍വ്വഹണവും കാര്യക്ഷമമായി പുരോഗമിച്ചുവരികയാണെന്ന് കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എബി കുര്യാക്കോസ് അറിയിച്ചു.

 

 നിലാവ് പദ്ധതിയിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും അയർക്കുന്നം, കിടങ്ങൂർ ഗ്രാമ പഞ്ചായത്തുകളിലുമായി 1500 എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഫിലമെൻ്റ് രഹിത കേരളം പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കായി 652838 എൽ.ഇ.ഡി ബൾബുകൾ വിതരന്നം ചെയ്തു. കേരള വികസന പദ്ധതിയില്‍ ഉൾപ്പെടുത്തിയ 31 പ്രവൃത്തികള്‍ പൂർത്തീകരിച്ചു. 155 ലക്ഷം രൂപയുടെ 76 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു.

27 സ്ഥലങ്ങളില്‍ സൗര നിലയങ്ങൾ പ്രവർത്തന ക്ഷമമാക്കുകയും 12 നിലയങ്ങളുടെ നിര്‍മാണം പൂർത്തീകരിക്കുകയും ചെയ്തു. നാല് കേന്ദ്രങ്ങളില്‍ നിർമ്മാണം പുരോഗമിക്കുന്നു. 28 ട്രാൻസ്‌ഫോർമറുകളും 58. 73 കിലോ മീറ്റർ പുതിയ 11 കെവി ലൈനുകളും 44.33 കിലോ മീറ്റർ എൽ.ടി ലൈനുകളും സ്ഥാപിച്ചു. 2802 പുതിയ എൽ.ടി കണക്ഷനുകളും ആറ് എച്ച്.ടി കണക്ഷനുകളും നൽകിയതായും അദ്ദേഹം പറഞ്ഞു.