കോട്ടയം: കോവിഡ് പ്രതിരോധം മറക്കാതെ ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ആഘോഷിക്കാം ഈ പൊന്നോണം. ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.
ഓണവിപണികളിൽ ശാരീരികാകലം പാലിച്ചു വേണം സാധനങ്ങൾ വാങ്ങേണ്ടത്. മാസ്കുകൾ ധരിക്കുകയും കൈകൾ ശുചിയാക്കുകയും വേണം. കോവിഡ് രോഗവ്യാപനം ഭീഷണിയായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെയും കരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. ആഘോഷദിനങ്ങൾ ഒരിക്കലും വീഴ്ച്ചയുടേതാകരുത്.
കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു മാത്രമേ ഓണവിപണിയിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളും സന്ദർശിക്കാവൂ. കോവിഡ് സാഹചര്യത്തിൽ പരമാവധി ആഘോഷങ്ങൾ നമുക്കു വീടുകളിലൊതുക്കാം. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങുന്നത് വീടിനോടു സമീപമുള്ള കടകളിൽ നിന്നുമായി വാങ്ങാൻ ശ്രദ്ധിക്കണം.