കാർഡ് കാറ്റഗറി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് വാങ്ങാം; ഭക്ഷ്യ പൊതുവിതരണ വകുപ്പ്.


തിരുവനന്തപുരം: കാർഡ് കാറ്റഗറി വ്യത്യാസമില്ലാതെ എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് വാങ്ങാവുന്നതാണ് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

 

 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ത്രൈമാസ കാലയളവിലേക്ക്, നിലവിൽ അനുവദിച്ചിട്ടുള്ള മണ്ണെണ്ണയ്ക്ക് പുറമെ,  AAY (മഞ്ഞ) കാർഡിന് 1 ലിറ്ററും, PHH (പിങ്ക്)/NPS (നീല)/NPNS (വെള്ള) കാർഡുകൾക്ക് 0.5 ലിറ്ററും വീതം മണ്ണെണ്ണ  അധിക വിഹിതമായി (ലിറ്ററിന് 47/- രൂപാ നിരക്കിൽ) ലഭിക്കുന്നതാണ്.