പൊൻകുന്നത്ത് ബിരുദ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, മിക്കപ്പോഴും കംപ്യൂട്ടർ ഗെയിമും ഓൺലൈൻ ഇടപാടുകളുമായിരുന്നു എന്ന് ബന്ധുക്കൾ.


പൊൻകുന്നം: പൊൻകുന്നത്ത് ബിരുദ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാലി ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ ഹരിദാസിന്റെയും ജയശ്രീയുടെയും മകൻ മാനസ് ഹരിദാസ് (21) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

 തിരുവോണദിനമായ ശനിയാഴ്ചയായിരുന്നു സംഭവം. മിക്കപ്പോഴും കംപ്യൂട്ടർ ഗെയിമും ഓൺലൈൻ ഇടപാടുകളുമായിരുന്നു എന്നും ഇപ്പോഴും ഏകനായി മുറിക്കുള്ളിൽ ഇരിക്കുന്ന സ്വഭാവമായിരുന്നു മാനസിനു എന്ന് ബന്ധുക്കൾ പറഞ്ഞു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 മാതാവും സഹോദരിയും കുടുംബവീട്ടിൽ പോയി മടങ്ങി എത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് ഹരിദാസ് ഖത്തറിലാണ്. സഹോദരി-മനസിജ.