എരുമേലി: എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിനു സമീപം മുണ്ടക്കയം റോഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോ ലാഭം മാര്‍ക്കറ്റില്‍ മോഷണം. വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. സൈഡിലുള്ള ഷട്ടര്‍ തകര്‍ത്ത് ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ പണം നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എരുമേലി എസ്. ഐ. അനീഷ് എം. എസിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു. സ്ഥാപനത്തിലെ സി. സി. ടി. എവി. ക്യാമറ രാത്രിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
സമീപത്തുള്ള കടകളിലെ ക്യമറകളുടെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നു. രാവിലെ ജീവനക്കാരെത്തി സ്‌റ്റോക്ക് പരിശോധിച്ചെങ്കിലും മാത്രമെ സാധനങ്ങള്‍ നഷ്ടമായ വിവരം അറിയാന്‍ സാധിക്കുകയുള്ളു.