ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും.


തിരുവനന്തപുരം: ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതി നൽകിയിരിക്കുന്നത്.

 

 വെര്‍ച്വല്‍ ക്യൂ വഴി മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക. ആഗസ്റ്റ് 15 ന് നട തുറക്കും. 17 നാണു ചിങ്ങം ഒന്ന്.