നാളെ തിരുവോണം, ചിങ്ങമാസം-ഓണ പൂജകൾ പൂർത്തിയാക്കി ശബരിമല നട തിങ്കളാഴ്ച്ച അടയ്ക്കും.


ശബരിമല: തിരുവോണ ദിവസമായ നാളെ ശബരിമലയിൽ പ്രത്യേക പൂജകളും ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും. നിറപുത്തരി പൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല നട ഞായറാഴ്ചയാണ് തുറന്നത്. തിങ്കളാഴ്ച വരെ ഭക്തർക്ക് ദര്ശനാനുമതിയുണ്ട്. കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക.

 

 വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനം അനുവദിക്കുന്നത്. രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍  നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. ശബരിമലയില്‍ പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഓണം നാളുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച്  ഭക്തര്‍ക്കായി ഓണസദ്യയും നൽകുന്നുണ്ട്.

 

 ആഗസ്റ്റ് 23 ന് ശബരിമലയടയ്ക്കും. കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും. നിറപുത്തരി പൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി 8 ദിവസത്തേക്കാണ് ശബരിമല നട തുറന്നിരിക്കുന്നത്.