ഇരട്ട സഹോദരങ്ങൾ ജീവനൊടുക്കിയ സംഭവം: എസ്.ഡി.പി.ഐ കോട്ടയം മണ്ഡലം കമ്മിറ്റി അർബൻ ബാങ്ക് മണിപ്പുഴ ശാഖ ഉപരോധിച്ചു.


കോട്ടയം: ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെത്തുടർന്ന് നാട്ടകം കടുവാക്കുളത്തിനു സമീപം ഇരട്ട സഹോദരങ്ങൾ ജീവനൊടുക്കിയ സംഭവത്തിൽ   എസ്.ഡി.പി.ഐ കോട്ടയം മണ്ഡലം കമ്മിറ്റി അർബൻ ബാങ്ക് മണിപ്പുഴ ശാഖ ഉപരോധിച്ചു. ഉപരോധം ജില്ലാ പ്രസിഡന്റ് യു നവാസ് ഉദ്ഘാടനം ചെയ്തു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ക്ക് സാവകാശം നല്‍കിയെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപനം നടത്തുമ്പോഴും കടബാധ്യതയും ജപ്തി ഭീഷണിയും മൂലം യുവ സഹോദരങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നത് അത്യന്തം വേദനാജനകമാണ് എന്നും ഇതിന് കാരണക്കാരായ ബാങ്ക് മാനേജർക്കും ജീവനക്കാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് ഉപരോധത്തിൽ യു നവാസ് ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയംഗം ബഷീർ ഇല്ലിക്കൽ, മുൻ ജില്ലാ പ്രസിഡന്റ് അഫ്സൽ പി.എ, മണ്ഡലം സെക്രട്ടറി നിജിൽ ബഷീർ, മണ്ഡലം കമ്മിറ്റിയംഗം ഷിബു കാക്കനാട്, ടൗൺ ബ്രാഞ്ച് പ്രസിഡന്റ് തനീഷ്, താരിഷ്, അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.