സംസ്ഥാനത്ത് നാളെയും അടുത്ത ഞായറാഴ്ച്ചയും സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്ല.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഒരതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ഞായറാഴ്ച്ചകളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്നും ഓഗസ്റ്റ് 15, ഓഗസ്റ്റ് 22 എന്നീ ഞായറാഴ്ച്ചകളെ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

 നാളെ സ്വതന്ത്ര ദിനം പ്രമാണിച്ചും ഓഗസ്റ്റ് 22 മൂന്നാം ഓണവും പ്രമാണിച്ചാണ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഉത്സവകാലമായതുകൊണ്ട് സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ ആൾക്കൂട്ടം ഉണ്ടാകാനിടയുള്ള വ്യാപാരസ്ഥാപനങ്ങൾ സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.

കോട്ടയം ജില്ലയിൽ ജില്ലയുടെ ചുമതലയുള്ള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ കോട്ടയം പോലീസ് പരേഡ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പതാകയുയർത്തും. ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്‌സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വലിയ ശ്രദ്ധ വേണം എന്നും മുഖ്യമന്ത്രി പറഞ്ഞു.