ജനകീയാസൂത്രണം ജനാധിപത്യ സങ്കല്‍പ്പം അര്‍ത്ഥപൂര്‍ണമാക്കിയ പദ്ധതി; വി.എന്‍. വാസവന്‍.


കോട്ടയം;ജനാധിപത്യ സങ്കല്‍പ്പം അര്‍ത്ഥപൂര്‍ണമാക്കിയ പദ്ധതിയാണ് ജനകീയാസൂത്രണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

 സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ ദേശാഭിമാനികള്‍ സ്വപ്നം കണ്ടിരുന്നതുപോലെ ഗ്രാമീണ ജനജീവിതത്തെ പുരോഗതിയിലേക്ക് നയിക്കാനുതകുന്ന രീതിയില്‍ ഫലപ്രദമായി ഈ പദ്ധതി നടപ്പാക്കാന്‍ സാധിച്ചു. ആ സങ്കല്‍പ്പത്തില്‍ പടുത്തുയര്‍ത്തിയ വികസന പ്രക്രിയയാണ് ഇപ്പോഴും തുടര്‍ന്നുവരുന്നത്. നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് ജനകീയാസൂത്രണത്തിന്‍റെ വിജയത്തിന് കരുത്തായത് എന്ന് മന്ത്രി പറഞ്ഞു.

എം. എൽ. എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി, ജില്ലാ പോലീസ് മേധാവി ഡി. ശില്പ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്തിന്‍റെ മുന്‍ പ്രസിഡന്‍റുമാരായ ലതിക സുഭാഷ്, അജിത സാബു, അഡ്വ. തോമസ് കുന്നപ്പള്ളി, ടി.എന്‍. രമേശന്‍, രാധാ വി. നായര്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായ ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്‍, ജനകീയാസൂത്രണ പദ്ധതി മുന്‍ റിസോഴ്സ് പേഴ്സണ്‍ ജേക്കബ് കുര്യാക്കോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.