പതിനാലു ലക്ഷം കടന്നു ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം.


കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പതിനാലു ലക്ഷം കടന്നു. ഇന്ന് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 1404047 ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. ഒന്നാ ഡോസിന്റെയും രണ്ടാം ഡോസിൻറെയുമുൾപ്പടെയുള്ള കണക്കുകളാണിത്.

 

 കോവീഷീൽഡ്‌, കോവാക്സിൻ വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 992745 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 411302 പേർ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചു. കോവിഡ് രോഗബാധ ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ മുതിർന്നവരുടെ വാക്‌സിനേഷൻ ഓഗസ്റ്റ് 15നു മുൻപ് പൂർത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം  60 വയസു പൂർത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോട്ടയം ജില്ലയിലും നടന്നുവരികയാണ് എന്ന് ജില്ലാ കളക്ടർ പറഞ്ഞു.