തലയാഴം പഞ്ചായത്തിലെ പുനരുദ്ധരിച്ച കൊതവറ ക്ഷീര വ്യവസായ സംഘം ഉദ്ഘാടനം ചെയ്തു.


വൈക്കം: തലയാഴം പഞ്ചായത്തിലെ പുനരുദ്ധരിച്ച കൊതവറ ക്ഷീര വ്യവസായ സംഘം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘനാളായി പ്രവര്‍ത്തനരഹിതമായിരുന്ന സംഘത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പുനരുജ്ജീവന പദ്ധതിപ്രകാരം ധനസഹായമായി അനുവദിച്ച 61500 രൂപ എം.എല്‍.എ വിതരണം ചെയ്തു.

 

 സംഘത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനാണ് തുക വിനിയോഗിക്കുക. നിലവില്‍ മൂന്ന് അംഗങ്ങളുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്കാണ് സംഘത്തിന്‍റെ ചുമതല. കൊതവറ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബിനി മോന്‍, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വാര്‍ഡംഗങ്ങളായ കെ.വി. ഉദയപ്പന്‍, ഷീജ ഹരിദാസ്, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. ജയലക്ഷ്മി, ഡി.ഇ.ഒ വി.സിന്ധു , അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.