കോട്ടയം ജില്ലയിലെ 3 നഗരസഭകളിലെ 4 വാർഡുകളിൽ ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിൽ, ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.


കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ജില്ലയിൽ നിയന്ത്രണങ്ങളും ഇളവുകളും ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി. ജില്ലയിൽ പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള 3 നഗരസഭകളിലെ 4 വാർഡുകളാണുള്ളത്.

 

 8 ശതമാനത്തിനു മുകളിലുള്ള വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ പറഞ്ഞു. രോഗബാധിതർ കൂടുതലായുള്ള തദ്ദേശ സ്ഥാപന മേഖലകളിൽ പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി മൈക്രോ കണ്ടെയിന്മെന്റ് സോണുകളായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച ജില്ലയിലെ  6 നഗരസഭകളിലെ 29 വാർഡുകളായിരുന്നു ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിൽ ഉണ്ടായിരുന്നത്. 

 

 കഴിഞ്ഞ ആഴ്ച ചങ്ങനാശ്ശേരി,ഈരാറ്റുപേട്ട,ഏറ്റുമാനൂർ, കോട്ടയം,പാലാ, വൈക്കം നഗരസഭകളിലെ 29 വാർഡുകളായിരുന്നു  ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിൽ ഉണ്ടായിരുന്ന മേഖലകൾ. ആരോഗ്യ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക തലത്തിൽ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ കൂടുതലായി നിൽക്കുന്നത് 3 നഗരസഭകളിലെ 4 വാർഡുകളിൽ മാത്രമാണ്. ചങ്ങനാശ്ശേരി,ഈരാറ്റുപേട്ട,ഏറ്റുമാനൂർ നഗരസഭയിൽ ഡബ്ല്യു.ഐ.പി.ആര്‍ 8 ശതമാനത്തിനു മുകളിൽ ഉള്ള പ്രാദേശിക മേഖലകളില്ല.

ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിലുള്ള നഗരസഭാ വാർഡുകൾ:

*കോട്ടയം-6 

*പാലാ-3 

*വൈക്കം-1,8 

* പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിനു മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

*ബാങ്കുകൾ,ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ,കടകൾ,മാളുകൾ,മാർക്കറ്റുകൾ, ഫാക്റ്ററികൾ,വ്യവസായശാലകൾ,വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം.

*സ്ഥാപനങ്ങളിലെ ജീവനക്കാർ വാക്സിനേഷൻ സംബന്ധമായ വിവരങ്ങളും ഒരു സമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പ്രദർശിപ്പിക്കണം.

*ആൾക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കേണ്ടത് സ്ഥാപന ഉടമകളുടെ ഉത്തരാവാദിത്വമാണ്.

*പൊതുമേഖലാ സ്ഥാപനങ്ങൾ,സർക്കാർ ഓഫീസുകൾ, കമ്പനികൾ,സ്വയംഭരണ സ്ഥാപനങ്ങൾ,കമ്മീഷനുകൾ എന്നിവയ്ക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം.

*വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ഫാക്റ്ററികളിലും പ്രവേശനം രണ്ടാഴ്ച്ച മുൻപെങ്കിലും കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കോ 72 മണിക്കൂർ മുൻപ് എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിലുള്ളവർക്കോ ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി നെഗറ്റീവായവർക്കും മാത്രമാണ്. കുട്ടികൾക്ക് ഇവർക്കൊപ്പം പ്രവേശിക്കുന്നതിൽ വിലക്കില്ല.

* ഈ വിഭാഗത്തിൽപ്പെട്ടവർ വീടുകളിലില്ലാത്ത സാഹചര്യമുണ്ടായാൽ അവശ്യ സന്ദർഭങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കാവുന്നതാണ്. ഇവർക്ക് വ്യാപാരികൾ മുൻഗണന നൽകണം.

* വാക്സിനേഷനും കോവിഡ് പരിശോധനയ്ക്കും ആശുപത്രി യാത്രയ്ക്കും മരണം-വിവാഹം ചടങ്ങുകൾക്കും പ്രാദേശിക യാത്ര, പരീക്ഷ ആവശ്യങ്ങൾക്ക് എല്ലാവർക്കും യാത്ര അനുമതിയുണ്ട്.

*വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ വൈകിട്ട് 9 വരെ പ്രവർത്തിക്കാം.

*ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും 9:30 വരെ ഓൺലൈൻ ഡെലിവറിക്ക് അനുമതിയുണ്ട്.

*പൊതു-സ്വകാര്യ ഗതാഗതത്തിൽ കോവിഡ് പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം.

*യൂണിവേഴ്സിറ്റി പരീക്ഷകൾ,സ്പോർട്സ് ട്രയലുകൾ, മത്സര പരീക്ഷകൾ,റിക്രൂട്ട്മെന്റ് റാലികൾ എന്നിവ നടത്താൻ അനുമതി.

*ഓഗസ്റ്റ് 29 ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ആണ്.

*സ്‌കൂൾ,കോളേജുകൾ,ടൂഷൻ സെന്ററുകൾ, സിനിമ തിയേറ്ററുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല.

*ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം അനുവദനീയമല്ല, എന്നാൽ തുറസ്സായ സ്ഥലങ്ങളിലും പാർക്കിങ് സ്ഥലങ്ങളിലും വാഹനത്തിലിരുന്നു ഭക്ഷണം കഴിക്കാവുന്നതാണ്. 

*ഓൺലൈൻ ഡെലിവറിക്കായി മാളുകൾക്ക് തുറന്നു പ്രവർത്തിക്കാം.

*കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഹോട്ടലുകളിലും റിസോർട്ടുകളിലും താമസ സൗകര്യത്തിനു അനുമതി.

* രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക-പൊതു ചടങ്ങുകൾ അനുവദിക്കില്ല.

*മരണം,വിവാഹ ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാൻ അനുമതി.

*ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് പ്രവേശിക്കാൻ അനുമതി.

നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.