കോട്ടയത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ബൈക്ക് ഇടിച്ചു മരിച്ചു.


ചിങ്ങവനം: ചിങ്ങവനം പുത്തൻ പാലത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ ബൈക്ക് ഇടിച്ചു മരിച്ചു. പള്ളം കുന്നുംപുറം വീട്ടിൽ രവി(76) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കേഴ്‌വി ശക്തി കുറവുള്ള രവി റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നുമെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രവിയെ അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.