തിരുവനന്തപുരം: ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സെപ്റ്റംബർ 27 തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചു സംയുക്ത ട്രേഡ് യൂണിയന്‍. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.ബി എം എസ് ഒഴികെയുള്ള സംഘടനകൾ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയാണ് ഭാരത് ബന്ദ്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വിസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകളെല്ലാം അടഞ്ഞുകിടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു.
സെപ്റ്റംബര്‍ 27ന് ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്‍.