കോവിഡ് ഉപവകഭേദം: കോട്ടയം ഉൾപ്പടെ 5 ജില്ലകളിൽ ഡെൽറ്റ എ വൈ 1 സാന്നിധ്യം കണ്ടെത്തി.


കോട്ടയം: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്നതിനു കാരണമായ കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ ഉപവകഭേദം സംസ്ഥാനത്ത് കൂടുന്നതായി പഠനങ്ങൾ. കോട്ടയം ഉൾപ്പടെ 5 ജില്ലകളിലാണ് ഡെൽറ്റയുടെ എ വൈ 1 വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വകഭേദം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.