ഇതരസംസ്ഥാന തൊഴിലാളികൾക്കായി പായിപ്പാട് വാക്സിനേഷൻ ക്യാമ്പ് നടത്തി.


ചങ്ങനാശ്ശേരി: ഇതരസംസ്ഥാന തൊഴിലാളികൾക്കായി പായിപ്പാട് വാക്സിനേഷൻ ക്യാമ്പ് നടത്തി. ഇതര സംസ്ഥാനത്തൊഴിലാളികൾക്കായി പായിപ്പാട് നക്ഷത്ര ആഡിറ്റോറിയത്തിൽ വെച്ചാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയത്.  വാക്‌സിനേഷൻ ക്യാമ്പിൽ 500 ലധികം പേർ  വാക്‌സിൻ സ്വീകരിച്ചു.  ആരോഗ്യവകുപ്പ് തൊഴിൽ വകുപ്പുമായി സഹകരിച്ച് നടത്തിയ ക്യാമ്പിന് ജില്ലാ ആർ സി എച് ഓഫീസർ ഡോ.സിജെ സിതാര, ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാർ, ഡോ മാത്യു മുരിക്കൻ, ഡോ ലിന്റോ ലാസർ തുടങ്ങിയവർ നേതൃത്വം നൽകി.