ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണംവിട്ട മത്സ്യ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു.


ഏറ്റുമാനൂർ: ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണംവിട്ട മത്സ്യ ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും ഏറ്റുമാന്നൂരിലേക്ക് വന്ന ലോറിയാണ് എം സി റോഡിൽ പട്ടിത്താനത്ത് നിയന്ത്രണംവിട്ടു മറിഞ്ഞത്. ഡ്രൈവർ ആന്ധ്രാ സ്വദേശിയായ മുഹമ്മദ്‌ റമീസ് ആണ് മരിച്ചത്. ഞായറാഴ്ച വെളുപ്പിന് 2 മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലേക്ക് മീനുമായി എത്തിയ ലോറിയാണ് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലിടിച്ചു റോഡിൽ മറിഞ്ഞത്. ലോറിയിലെ സഹായിയും ആന്ധ്രാ സ്വദേശിയുമായ ബാബുവിനെ ഗുരുതര പരിക്കോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാരും കുറവിലങ്ങാട് പോലീസുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രദേശവാസികളുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രൈവറെയും സഹായിയെയും ലോറിയിൽ നിന്നും പുറത്തെടുത്തത്. ജെ സി ബി ഉപയോഗിച്ച് ലോറി റോഡിൽ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.