തിരുവനന്തപുരം: ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടടെ തീരം തൊടും. ആന്ധ്രാ- ഒഡിഷ തീരത്ത് കലിംഗ പട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണു സാധ്യത. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാര ദിശയിൽ ഇല്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം ഉൾപ്പടെയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയൊഴികെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ 28 വരെയാണ് കേന്ദ്ര കാലവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുലാബ് ചുഴലിക്കാറ്റ്: ശക്തമായ മഴയ്ക്ക് സാധ്യത കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.