കോട്ടയം ജില്ലയിലെ 11 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 11 മരണങ്ങൾ കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. 



ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 957 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ ഞായറാഴ്ച 5 മരണങ്ങളും തിങ്കളാഴ്ച 6 മരണങ്ങളുമാണ് ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ചിറക്കടവ് സ്വദേശിനി അന്നമ്മ വർക്കി (75), കുമരകം സ്വദേശിനി ചെല്ലമ്മ(73),  വൈക്കം സ്വദേശി ജോർജ്(76), പള്ളിക്കത്തോട് സ്വദേശി കെ ജെ മാത്യു(81), ഏറ്റുമാനൂർ സ്വദേശി സെബാസ്റ്റ്യൻ(74) എന്നിവരുടെ മരണങ്ങൾ ഞായറാഴ്ചയും മീനച്ചിൽ സ്വദേശി ഹനീഫ(74), കാഞ്ഞിരപ്പള്ളി സ്വദേശി മാത്യു(80), കാഞ്ഞിരപ്പള്ളി  സ്വദേശി മാത്തുക്കുട്ടി(50), മീനച്ചിൽ സ്വദേശി പാപ്പച്ചൻ(60), പള്ളിക്കത്തോട് സ്വദേശി രാമസ്വാമി(75), കാഞ്ഞിരപ്പള്ളി സ്വദേശി സൈതലവി(75) എന്നിവരുടെ മരണങ്ങളാണ് തിങ്കളാഴ്ച്ച കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതു കൂടാതെയുള്ള മരണങ്ങൾ   എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.