കോഴ ജില്ലാ കൃഷിത്തോട്ടം വിവിധ നിർമ്മാണ പ്രവർത്തികളുടെ സമർപ്പണം മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു.

കോട്ടയം: കോഴ ജില്ലാ കൃഷിത്തോട്ടം വിവിധ നിർമ്മാണ പ്രവർത്തികളുടെ സമർപ്പണം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവ്വഹിച്ചു. ചടങ്ങിൽ സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. വിദേശ ഫലവൃക്ഷ തൈകളുടെ മാതൃകാത്തോട്ടം നടീൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം പി തോമസ് ചാഴികാടൻ, എം എൽ എ മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നിർമ്മലാ ജിമ്മി തുടങ്ങിയവർ പങ്കെടുത്തു.