ഈരാറ്റുപേട്ട നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.


ഈരാറ്റുപേട്ട:ഈരാറ്റുപേട്ട നഗരസഭയിൽ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എസ് ഡി പി ഐ യുടെ പിന്തുണയും ഒരു കോൺഗ്രസ്സ് അംഗത്തിന്റെയും പിന്തുണ എൽ ഡി എഫിന് ലഭിച്ചു. 


രാവിലെ 11 മണിക്ക് ആരംഭിച്ച ചർച്ചയിൽ നഗരസഭയിലെ 28 അംഗങ്ങളും പങ്കെടുത്തു. അവിശ്വാസ പ്രമേയം പാസാകാൻ 15 വോട്ടുകളാണ് വേണ്ടിയിരുന്നത്. എൽ ഡി എഫ് അംഗങ്ങളുടെ 9 വോട്ടും എസ് ഡി പി ഐ യുടെ 5 വോട്ടും കോൺഗ്രസ്സ് അംഗത്തിന്റെ ഒരു വോട്ടും ലഭിച്ചതോടെ അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. ഇതോടെ ഈരാറ്റുപേട്ട നഗരസഭയുടെ ഭരണം യു ഡി എഫിന് നഷ്ടമായി. മുസ്ലിം ലീഗിലെ സുഹ്‌റ അബ്‌ദുൽഖാദറായിരുന്നു നഗരസഭാ ചെയർപേഴ്സൺ. യുഡിഎഫിനു നേരത്തെ 14 അംഗങ്ങളാണുണ്ടായിരുന്നത്. അന്‍സലന പരീക്കുട്ടി കോണ്‍ഗ്രസ് വിട്ടതോടെ പിന്തുണ 13 അംഗങ്ങളുടേതായി കുറഞ്ഞു.