നിപ്പ ജാഗ്രതയിൽ കോട്ടയവും, ചികിത്സാ സൗകര്യങ്ങൾ മെഡിക്കൽ കോളേജ്ജിൽ സജ്ജമാക്കും.


കോട്ടയം:സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ വീണ്ടും സ്ഥിരീകരിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലും ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്. അടിയന്തര ഘട്ടമുണ്ടായാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. നിപ്പ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ആവശ്യമായ സജ്ജീകരണങ്ങളും കർമ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജേക്കബ് വർഗീസ് പറഞ്ഞു. ആവശ്യമായ സാഹചര്യമുണ്ടായാൽ കോട്ടയം ജനറൽ ആശുപത്രിയിലും ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കും.