പാലാ ബിഷപ്പ് ചൂണ്ടിക്കാണിച്ചത് സാമൂഹിക വിപത്തിനെ, പാലാ ബിഷപ്പിനെ പിന്തുണച്ചു കുമ്മനം രാജശേഖരൻ.


കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ചൂണ്ടിക്കട്ടിയത് സാമൂഹിക വിപത്തിനെയാണെന്നു കുമ്മനം രാജശേഖരൻ. പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് വിവാദ പരാമർശത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്പിനെ ഒറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സാമൂഹിക വിപത്ത് ബിഷപ്പ് ചൂണ്ടിക്കാണിച്ചപ്പോൾ അത് പരിഹരിക്കേണ്ടതിനു പകരം കുറ്റക്കാരനായി മുദ്രകുത്തി സമൂഹത്തിൽ ഒറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.