പാമ്പാടിയിൽ വഴിവിളക്ക് മാറ്റുന്നതിനിടെ കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.


പാമ്പാടി: പാമ്പാടിയിൽ വഴിവിളക്ക് മാറ്റുന്നതിനിടെ കെ എസ് ഇ ബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ളാക്കാട്ടൂർ സ്വദേശിയായ ഷിന്റോ(28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പാമ്പാടി കാളച്ചന്തയ്ക്ക് സമീപം വഴിവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റതോടെ പോസ്റ്റിനു മുകളിൽ കുടുങ്ങിയ യുവാവിനെ ഫയർ ഫോഴ്‌സ് എത്തിയാണ് താഴെയിറക്കിയത്. ഫയർ ഫോഴ്സും പോലീസും ചേർന്നു ഷിന്റോയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.