എ.ജെ.ജെ.എം. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക ലാബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.


കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് മൂന്നിന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 



സ്‌കൂളിൽ നടക്കുന്ന ചടങ്ങ് സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി മൂന്നു ലാബുകളാണ് സജ്ജമാക്കിരിക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിൽ 220 വിദ്യാർഥികളാണുള്ളത്.


അത്യാധുനിക സൗകര്യങ്ങളടങ്ങിയ ലാബുകൾ ഒരേ സമയം 30 കുട്ടികൾക്ക് ഉപയോഗിക്കാനാവും. കിഫ്ബി പദ്ധതിയിൽ മൂന്നു കോടി രൂപ ചെലവഴിച്ച് കഴിഞ്ഞ വർഷം നിർമിച്ച കെട്ടിടത്തിലാണ് സിഡ്കോ മുഖേന ആധുനിക ഡിസൈനും വാറന്റിയും ഉറപ്പാക്കി ലാബ് നിർമിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ – ബ്ലോക്ക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആർ.ഡി.ഡി. പി.വി. പ്രസീദ , എ.ഇ.ഒ. പ്രീതാ രാമചന്ദ്രൻ, പ്രിൻസിപ്പൽ വി.കെ. അശോക് കുമാർ , പ്രധാനാധ്യാപിക വി.വി. വിജയകുമാരി, പി.ടി.എ. പ്രസിഡന്റ് എം.എസ്. തിരുമേനി എന്നിവർ പങ്കെടുത്തു.