സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ, നിയന്ത്രണങ്ങളിൽ ഇളവ്‌ അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച.


തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കോവിഡ് വ്യാപനം തടയുന്നതിനുമായി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരും. നിയന്ത്രണങ്ങളിൽ ഇളവ്‌ അനുവദിക്കുന്ന കാര്യത്തിൽ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗൺ. അവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും അവശ്യ സേവനങ്ങൾക്കും മാത്രമാണ് ഇന്ന് പ്രവർത്തനാനുമതിയുള്ളത്. സംസ്ഥാനത്ത് രാത്രി കർഫ്യു തുടരും.