ലോകഹൃദയദിനം: ജില്ലയിലെ ഹൃദയ രോഗചികിത്സാ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഹൃദയരോഗ വിദഗ്ദർക്ക് കാരിത്താസ് ആശുപത്രിയുടെ ആദരം.


കോട്ടയം: ലോകഹൃദയദിനത്തിൽ  കോട്ടയം  ജില്ലയിലെ ഹൃദയ രോഗചികിത്സാ രംഗത്ത് തനതായ വ്യക്തി മുദ്ര  പതിപ്പിച്ച ഹൃദയരോഗ വിദഗ്ധരെ കാരിത്താസ് ആശുപത്രി ആദരിക്കുന്നു. ലോക ഹൃദയദിനമായ സെപ്തംബർ 29 ബുധനാഴ്ച കാരിത്താസ് എഡ്യുസിറ്റിയിൽ വച്ച് ലോകഹൃദയ ദിനം വിപുലമായ പരിപടികളോടെയാണ് ആഘോഷിക്കുന്നത്. ലോക ഹൃദയദിനമായ  സെപ്തംബർ 29 ബുധനാഴ്ച്ച കാരിത്താസ് എഡ്യുസിറ്റിയിൽ വൈകുന്നേരം മൂന്നരയ്ക്ക് ചേരുന്ന പ്രേത്യേക പരിപാടിയിൽ ഹൃദയ ആരോഗ്യ ചികിത്സാ രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച കോട്ടയം ജില്ലയിലെ 10 ഡോക്ടർമാരെ കാരിത്താസ് ഡയമണ്ട് ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. മുൻ സുപ്രീംകോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. കാരിത്താസ് ആശുപത്രി ഡയക്ടർ ഫാ. ഡോ.ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് നിർമ്മല ജിമ്മി, ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ശില്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗ്ഗീസ്, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി എൻ വിദ്യാധരൻ, ഡോ. ജോണി ജോസഫ്, ഡോ.ദീപക് ഡേവിസൺ, ഡോ.രാജേഷ് രാമൻകുട്ടി, ഡോ.നിഷ, ഡോ.തോമസ് ജോർജ്, ഡോ.ബോബൻ തോമസ് എന്നിവർ പങ്കെടുക്കും. ഹൃദയദിനത്തോടനുബന്ധിച്ചു കാരിത്താസ് ആശുപത്രിയുടെ നേതൃത്വത്തിൽ കോട്ടയം  ജില്ലാ പഞ്ചായത്ത്,ജില്ലാ  ആരോഗ്യ വകുപ്പ്,ജില്ലാ പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രൊഫ: ജോർജ് ജേക്കബ്, പ്രൊഫ: രാജൻ മാഞ്ഞുരാൻ, പ്രൊഫ: പി ചന്ദ്രമോഹൻ, പ്രൊഫ: എൻ. സുധയകുമാർ, പ്രൊഫ: എസ്. അബ്ദുൾ ഖാദർ, പ്രൊഫ: വി.എൽ. ജയപ്രകാശ്, പ്രൊഫ: സുരേഷ്കുമാർ, ഡോ. ജോസ് ചാക്കോ, പ്രൊഫ: ടി.കെ. ജയകുമാർ, ഡോ. തോമസ് ജോർജ് എന്നിവരെയാണ് ലോകഹൃദയദിനത്തോടനുബന്ധിച്ചു ആദരിക്കുന്നത്.