ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമിത വേഗതയിലെത്തിയ കാർ ഇരുചക്ര വാഹനത്തിലിടിച്ചു യാത്രികൻ മരിച്ചു. ഇരുചക്ര വാഹന യാത്രികനായ അതിരമ്പുഴ ശ്രീകണ്ഠമംഗലം വാഴയിൽ ജേക്കബ്ബ്(57) ആണ് മരിച്ചത്.
ഏറ്റുമാനൂർ-അതിരമ്പുഴ റോഡിൽ മനയ്ക്കപ്പാടത്ത് ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും അതിരമ്പുഴയിലേക്ക് അമിത വേഗതയിലെത്തിയ കാർ എതിരെ വന്ന 3 ഇരുചക്ര വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 ബീഹാർ സ്വദേശികൾക്ക് പരിക്കേറ്റു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജേക്കബ്ബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബീഹാർ സ്വദേശികൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. v അമിത വേഗതയിലെത്തിയ കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ടു സമീപത്തെ മതിലിലിടിച്ചാണ് നിന്നത്. കാറോടിച്ചിരുന്ന പുന്നത്തുറ സ്വദേശിയെ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.