കോട്ടയത്ത് മകളെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം മടങ്ങിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം.


കോട്ടയം: കോട്ടയത്ത് മകളെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം മടങ്ങിയ പിതാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ചെറിയപറമ്പിൽ പരേതനായ സി ഡി ജോണിന്റെയും ശാന്തമ ജോൺണിന്റെയും മകൻ സാജു ജോൺ (45) ആണ് മരിച്ചത്.

 

 വെള്ളൂക്കുട്ട പള്ളിക്ക് സമീപം ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ദിരം ആശുപത്രി ജീവനക്കാരിയായ മകളെ ജോലി സ്ഥലത്ത് എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്.

സാജു സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ സാജുവിനെ മന്ദിരം ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിനിടയാക്കിയത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3 മണിക്ക് വെള്ളുകുട്ട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ റാണി സാജു,മക്കൾ: സംഗീത വിജേന്ദർ,സരുണിത സാജു, സാന്ദ്ര സാജു, മരുമകൻ: വിജേന്ദർ (ഹൈദ്രബാദ് )