റമ്പിൾ സ്ട്രിപ്പ് വില്ലനായി, എം സി റോഡിൽ നിയന്ത്രണംവിട്ട സ്‌കൂട്ടറിൽ അജ്ഞത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം.


കുറവിലങ്ങാട്: റമ്പിൾ സ്ട്രിപ്പ് വില്ലനായി, എം സി റോഡിൽ നിയന്ത്രണംവിട്ട സ്‌കൂട്ടറിൽ അജ്ഞത വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴാ കടമ്പഞ്ചിറയിൽ ബേബി-മോളി ദമ്പതികളുടെ മകൻ റോസ്ബെൻ കെ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഒന്നരയോടെ എംസി റോഡിൽ വെമ്പള്ളിയിൽ വെച്ചാണ് അപകടം ഉണ്ടായത്. എംസി റോഡിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിരുന്ന റമ്പില് സ്ട്രിപ്പിള് കയറിയ റോസ്ബെൻ ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിടുകയും പിന്നാലെയെത്തിയ വാഹനം സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു.

സ്‌കൂട്ടറിലിടിച്ച വാഹനം ഏതെന്നു കണ്ടെത്താനായില്ല. സുഹൃത്തിന്റെ വീട്ടിൽ നിന്നും കോഴയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.