കോട്ടയം നഗരസഭയിൽ ചെയർപേഴ്സണെതിരെ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച്ച, ബിജെപി യുടെ നിലപാട് നിർണ്ണായകം.


കോട്ടയം: കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ എൽഡിഎഫ് ന്റെ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച്ച. 



















വെള്ളിയാഴ്ച്ച 11 മണിക്ക് നഗരസഭാ കൗൺസിൽ ഹാളിൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കും. 52 അംഗ നഗരസഭയിൽ 22 അംഗങ്ങൾ വീതം യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. ബിജെപി ക്ക് 8 അംഗങ്ങളുമുണ്ട്. 27 അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകു. ഭരണ സ്തംഭനം ആരോപിച്ചതാണ് നഗരസഭാ ചെയർപേഴ്സണെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നിരിക്കുന്നത്.

കോൺഗ്രസ്സ് വിമതയായി വിജയിക്കുകയും പിന്നീട് യുഡിഎഫിൽ എത്തുകയും നറുക്കെടുപ്പിലൂടെ ചെയര്പേഴ്സണാകുകയുമായിരുന്നു ബിൻസി സെബാസ്റ്റ്യൻ. ബിജെപി യുടെ പിന്തുണ ലഭിക്കുമോ എന്ന കാര്യത്തിലും യുഡിഎഫിൽ നിന്ന് അപ്രതീക്ഷിതമായി പിന്തുണ ലഭിക്കുമോ എന്ന ചോദ്യങ്ങളിലും കാത്തിരുന്നു കാണാം എന്ന മറുപടിയിലൊതുക്കുകയാണ് എൽഡിഎഫ് നേതൃത്വം.