കോട്ടയം മണിമലയിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ കാറിടിച്ച് 2 പേർക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം.


മണിമല: ഹർത്താൽ ദിനത്തിൽ നാടിനെ നടുക്കി ദുരന്ത വാർത്ത. പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ മണിമലയിൽ നിർത്തിയിട്ട ടിപ്പറിന് പിന്നിൽ കാറിടിച്ച് 2 പേർക്ക് ദാരുണാന്ത്യം.

മണിമല ബിഎസ്എൻഎൽ ഓഫീസിനു സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ചാമംപതാൽ ഇളങ്കോയി സ്വദേശിനി തടത്തിലാങ്കൽ രേഷ്മ ജോർജ്(30), ചാമംപതാൽ കിഴക്കേമുറിയിൽ ഷാരോൺ സജി(18) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അപകടത്തിൽപ്പെട്ട കാറിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. 



ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ 2 പേരുടെ മരണം സംഭവിക്കുകയായിരുന്നു.

ഇളങ്ങോയി,ചാമംപതാല്‍,കടയനിക്കാട് സ്ഥലങ്ങളിലെ 5 പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മണിമല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.