ഏറ്റുമാനൂർ: കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നേരിട്ട് വിലയിരുത്തി.
സ്ഥലം സന്ദർശിച്ച മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നിർമാണ പുരോഗതി ചർച്ച ചെയ്തു. പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എൻജിനീയർ ആർ. രൂപേഷ്, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.