ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിന്റെ ട്രയൽ റൺ വിജയകരം.


ചങ്ങനാശ്ശേരി: ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിന്റെ ട്രയൽ റൺ വിജയകരം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലെപ്മെന്റ് ഓർഗനൈസേഷനാണു ആശുപത്രിക്കുവേണ്ടി ഓക്സിജൻ പ്ലാന്റ് സജ്ജമാക്കിയത്. ഓക്സിജൻ പ്ലാന്റിന്റെ ട്രയൽ റൺ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലെപ്മെന്റ് ഓർഗനൈസേഷൻ പ്രതിനിധികളുടെയും ബിഇഎംഎൽ പ്രതിനിധികളുടെയും ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ എംഎൽഎ ജോബ് മൈക്കിൾ നിർവ്വഹിച്ചു. അന്തരീക്ഷ വായുവിൽ നിന്നും ഒരു മിനിറ്റിൽ ആയിരം ലിറ്റർ മെഡിക്കൽ ഓക്സിജൻ ഈ പ്ലാന്റിൽ ഉല്പാദിപ്പിയ്ക്കാൻ സാധിക്കും. പിഎം കെയർ ഫണ്ടിൽ നിന്ന് ഒരു കോടി അമ്പതു ലക്ഷം രൂപ മുതൽമുടക്കിയാണ് പ്ലാന്റിന്റെ നിർമ്മാണം. എംഎൽഎ ആസ്തി വികസന പദ്ധതിയിൽ നിന്നും 37  ലക്ഷം രൂപ ജനറേറ്റർ വാങ്ങുവാൻ അനുവദിച്ചതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. നിലവിലുള്ള കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ കപ്പാസിറ്റി കൂട്ടണമെന്നു ഡിആർഡിഓ ആവശ്യപെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാലായിൽ മാത്രമാണ് ഇത്തരത്തിലുള്ള പ്ലാന്റ് ഇതിനു മുൻപ് സ്ഥാപിച്ചത്. ചങ്ങനാശ്ശേരിയിലും ചുറ്റുപാടുമുള്ള ജനങ്ങൾക്ക് ഓക്സിജൻ പ്ലാന്റ് അനുഗ്രഹമാകും എന്ന് എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു. ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ ആയ  കെ സി ജോസഫ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, നൗഷാദ് പി എം,ജെയിംസ് കാലാവടക്കൻ, ജോസ്‌കുട്ടി നെടുമുടി, സിബി കോയിപ്പള്ളി, നവാസ് ചുടുകാട്, ആശുപത്രി സൂപ്രണ്ട് ഡോ.അജിത്കുമാർ, ഡോ.ആശ്വതി, ഡോ.ജയചന്ദ്രൻ, ഡോ.തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.