കോട്ടയം ജില്ലയിലെ 5 പോലീസ് സ്റ്റേഷനുകളിൽ ശിശു സൗഹാർദ്ദ സ്പേസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 5 പോലീസ് സ്റ്റേഷനുകളിൽ ശിശു സൗഹാർദ്ദ സ്പേസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ചൈൽഡ് ഫ്രണ്ട്‌ലി സ്റ്റേഷനുകൾ ആക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ഗാന്ധിനഗർ, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ, കുമരകം, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിൽ ശിശു സൗഹാർദ്ദ സ്പേസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാനത്തെ ശിശു സൗഹാർദ്ദ സ്പേസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ശിശു സൗഹൃദ പോലിസ് സ്റ്റേഷനുകളുടെ കോട്ടയം ജില്ലാ തല ഉദ്ഘാടന പരിപാടിയിൽ രജിസ്‌ട്രേഷൻ-സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു. ചൈൽഡ് ഫ്രണ്ട്‌ലി പോലീസ് സ്റ്റേഷൻ ആകുന്നതോടു കൂടി ഈ സ്റ്റേഷനുകളിൽ കുട്ടികളുടെ അവകാശങ്ങളുടെ മികച്ച സംരക്ഷണം ഉറപ്പുവരുത്താൻ സാധിക്കും.