കോട്ടയം: കോട്ടയം ജില്ലയിലെ 15 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച 11 മരണങ്ങളും ശനിയാഴ്ച്ച 4 മരണങ്ങളുമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 946 ആയി. ഇത് കൂടാതെയുള്ള കോവിഡ് മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആർപ്പൂക്കര സ്വദേശി ബാബു(68), ചങ്ങനാശ്ശേരി സ്വദേശി ബിനീഷ്(33), തൃക്കൊടിത്താനം സ്വദേശി ഗൗരി(85), പായിപ്പാട് സ്വദേശി കെ ജെ മാത്യു(75), മീനടം സ്വദേശിനി മറിയാമ്മ(51), രാമപുരം സ്വദേശി മേരി തോമസ്(77),
മീനച്ചിൽ സ്വദേശി നാസർ(55), ചിറക്കടവ് സ്വദേശിനീ രമ(59), കാഞ്ഞിരപ്പള്ളി സ്വദേശി ശാന്തകുമാർ(70), ചങ്ങനാശ്ശേരി സ്വദേശി തങ്കച്ചൻ(86), പുതുപ്പള്ളി സ്വദേശി വി ജെ മത്തായി(80) എന്നിവരുടെ മരണങ്ങൾ വെള്ളിയാഴ്ച്ചയും കറുകച്ചാൽ സ്വദേശി ചെല്ലപ്പൻ പിള്ള(92), വിജയപുരം സ്വദേശി ഗോപാലൻ(84), ചങ്ങനാശ്ശേരി സ്വദേശിനി സരസമ്മ(65), ഈരാറ്റുപേട്ട സ്വദേശി ഉനൈസ്(45) എന്നിവരുടെ മരണങ്ങൾ ശനിയാഴ്ചയുമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്ന ജില്ലകളിൽ പത്താമതാണ് കോട്ടയം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 22,484 ആയി.