കോട്ടയം ജില്ലയിലെ 10 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 10 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 982 ആയി.

 

 

ഇതുകൂടാതെയുള്ള കോവിഡ് മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. മുളക്കുളം സ്വദേശിനി ചിന്നമ്മ(90), മാഞ്ഞൂർ സ്വദേശി ജോൺ ജേക്കബ്ബ്(57), കങ്ങഴ സ്വദേശി കൃഷ്ണൻ(66), വാഴൂർ സ്വദേശിനി ലക്ഷ്മി(88), ചങ്ങനാശ്ശേരി സ്വദേശിനി മേരിക്കുട്ടി(67), പാലാ സ്വദേശി അലയ്(76),

വൈക്കം സ്വദേശി സഹജൻ(68), വാകത്താനം സ്വദേശി സരസമ്മ(80), വൈക്കം സ്വദേശി സതീശൻ(58), വാകത്താനം സ്വദേശി തോമസ്(60) എന്നിവരുടെ കഴിഞ്ഞ ദിവസങ്ങളിലെ മരങ്ങളാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 23,439 ആയി.