കോട്ടയം ജില്ലയിലെ 6 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ 6 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്.

 

 ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 889 ആയി. കാഞ്ഞിരപ്പള്ളി സ്വദേശിനി ആമിന(55), മുണ്ടക്കയം സ്വദേശിനി അമ്മിണി ചെല്ലപ്പൻ(60), കോട്ടയം സ്വദേശി കെ ആർ രാജശേഖരൻ(63), പനച്ചിക്കാട് സ്വദേശിനി ലീലാമ്മ(67), വൈക്കം സ്വദേശി സദൻ(67), കല്ലറ സ്വദേശി ശശിധരൻ(68) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

 

 ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 21,149 ആയി.