കോട്ടയം: കോട്ടയം ജില്ലയിലെ 8 മരണങ്ങൾ കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കോവിഡ് മരണങ്ങൾ 903 ആയി. ജില്ലയിൽ കോവിഡ് മരണ നിരക്ക് ആശങ്കാവഹമായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഇത് കൂടാതെയുള്ള മരണങ്ങൾ എൻ ഐ വി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.ശനിയാഴ്ച്ച 7 മരണങ്ങളും ഞായറാഴ്ച്ച ഒരു മരണവുമാണ് ജില്ലയിൽ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. തിടനാട് സ്വദേശി കെ ആർ കൃഷ്ണൻകുട്ടി(65), വൈക്കം സ്വദേശിനി അമ്മിണി(67), മീനച്ചിൽ സ്വദേശി ആഗസ്തി(72), അയർക്കുന്നം സ്വദേശിനി മറിയക്കുട്ടി(69), മുണ്ടക്കയം സ്വദേശിനി പാത്തുമ്മ(80),
കോട്ടയം സ്വദേശി രാജുമോൻ(47), പുതുപ്പള്ളി സ്വദേശി സുഗുണൻ(65), ഭരണങ്ങാനം സ്വദേശി ജോർജ്(79) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 21,631 ആയി.