കോവിഡ് വ്യാപനം: കോട്ടയം ജില്ലയിൽ പുതുതായി 3 ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ കൂടി പ്രഖ്യാപിച്ചു.


കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പുതുതായി  3 ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ കൂടി ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പ്രഖ്യാപിച്ചു.

 

 

കോവിഡ് വ്യാപനത്തെത്തുടർന്ന് പൂഞ്ഞാർ തെക്ക് ഗ്രാമപഞ്ചായത്തിലെ ലിറ്റിൽ ഫ്‌ളവർ മൊണാസ്ട്രി(സെമിനാരി), ക്ലാരിസ്റ്റ് കോൺവെന്റ് എന്നിവ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകളും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററുകളുമായി പ്രഖ്യാപിച്ചു.

ഇതോടൊപ്പം പാറത്തോട് പഞ്ചായത്തിലെ ഹോളി ക്രോസ് മെന്റൽ ഹോസ്പിറ്റൽ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററും താൽക്കാലിക സി.എഫ്.എൽ.ടി.സിയുമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. ക്ലസ്റ്ററിൽ അനുബന്ധ നടപടികൾ സ്വീകരിക്കുന്നതിന് ജില്ല മെഡിക്കൽ ഓഫീസറെയും അതാത് പഞ്ചായത്തുകളെയും ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.