മൂന്നു ലക്ഷം കടന്നു ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം.


കോട്ടയം: കോട്ടയം ജില്ലയിൽ ഇന്ന് 1259 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. ഇന്നുവരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ജില്ലയിൽ ഇതുവരെ കോവിഡ് ബാധിതരായത് 301018 പേരാണ്. 2020 മാർച്ച് 10 നാണു കോട്ടയം ജില്ലയിൽ ആദ്യമായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 2 പേർക്കായിരുന്നു ജില്ലയിൽ അന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗബാധിതരായവരിൽ 292674 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ നിലവിൽ 55027 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗബാധിതരുടെ എണ്ണം കൂടുതലായുള്ള ഡബ്ള്യു ഐ പി ആർ 10 ശതമാനത്തിനു മുകളിലുള്ള കോട്ടയം ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങളിലെ 102 വാർഡുകൾ കോവിഡ് അതീവ നിയന്ത്രണ മേഖലയിൽ ആണ്. കോട്ടയം ജില്ലയിലെ 56 തദ്ദേശ സ്ഥാപനങ്ങളിലെ 145 വാർഡുകൾ കണ്ടെയിന്മെന്റ് സോൺ പരിധിയിലാണ്.