കോട്ടയം ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി.


കോട്ടയം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിനേഷനിൽ അര്ഹരായവരിൽ 90 ശതമാനത്തിലധികം പേർ വാക്സിൻ സ്വീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്പേഴ്സണും ജില്ലാ കലക്ടറുമായി ഡോ. പി കെ ജയശ്രീ ജില്ലയിലെ ഇളവുകളും നിയന്ത്രണങ്ങളും പുനഃക്രമീകരിച്ചു ഉത്തരവിറക്കി. 

ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ:

*ആളുകൾക്ക് യാത്ര ചെയ്യുന്നതിന് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായതിന്റെ പരിശോധനാ ഫലം വേണമെന്നുള്ള ഉത്തരവുകൾ പിൻവലിച്ചു.

*ഹോട്ടലുകൾ,റസ്റ്റോറന്റുകൾ, ക്ലബ്ബ്കൾ,ബാറുകൾ മുതലായ സ്ഥലങ്ങളിൽ 50 ശതമാനം സീറ്റുകളിൽ 2 ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം ഇരുന്നു ഭക്ഷണം കഴിക്കുന്നതിനു അനുമതി.

*സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും 2  ഡോസ് വാക്സിൻ എടുത്തവരായിരിക്കണം.

*എസി പ്രവർത്തിപ്പിക്കാൻ പാടില്ല, ജനാലകളും വാതിലുകളും പരമാവധി തുറന്നിട്ട വായു സഞ്ചാരം ഉറപ്പാക്കണം.

*ഇൻഡോർ സ്റ്റേഡിയവും നീന്തൽ കുളങ്ങളിലും 2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം.

*18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടില്ലാത്തതിനാൽ നിയന്ത്രണങ്ങൾ അവർക്ക് ബാധകമല്ല.