കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ തിങ്കളാഴ്ച്ച 41 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ ലഘിച്ചതിനു കോട്ടയം ജില്ലയിൽ തിങ്കളാഴ്ച്ച 41 കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരുടെ അറസ്റ്റ് ജില്ലയിൽ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലഘിച്ചതിനു കോട്ടയം ജില്ലയിൽ നിന്നും തിങ്കളാഴ്ച്ച 293 വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ തിങ്കളാഴ്ച്ച 1010 പേര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച്ച അറസ്റ്റിലായത് 329 പേരാണ്. 1036 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6594 സംഭവങ്ങളാണ് സംസ്ഥാനത്ത് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 72 കേസുകളും തിങ്കളാഴ്ച്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു.