കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ 73 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗബാധിതർ കൂടുതലുള്ള മേഖലകളിലും പൊതുസ്ഥലങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതൽ നടപടികളുടെയും ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിന് ചൊവ്വാഴ്ച്ച കോട്ടയം ജില്ലയിൽ 73 കേസുകൾ രജിസ്റ്റർ ചെയ്തു.

 

 65 പേരുടെ അറസ്റ്റും ജില്ലയിൽ ഇന്നലെ പോലീസ് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ നിന്നും ഇന്നലെ പോലീസ് 329 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 1493 പേര്‍ക്കെതിരെ കേസെടുത്തു.

 

 ഇന്നലെ അറസ്റ്റിലായത് 528 പേരാണ്. 2122 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9108 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 54 കേസുകളും സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.