തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്. ഞയറാഴ്ച്ച ലോക്ക് ഡൗണും രാത്രി കർഫ്യുവും ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഇളവുകൾ നൽകിയിരിക്കുന്നത്.
ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് 8 ശതമാനത്തിന് മുകളിലുള്ള മേഖലകളിൽ മാത്രമാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.
നിലവിൽ ഡബ്ള്യു ഐ പി ആർ 7 ശതമാനത്തിനു മുകളിലുള്ള മേഖലകളിലായിരുന്നു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഈ മേഖലകളിൽ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇനിമുതൽ ഡബ്ള്യു ഐ പി ആർ 8 ശതമാനത്തിനു മുകളിലുള്ള മേഖലകളിൽ മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.