കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: സംസ്ഥാനത്ത് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ അനുമതി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാൻ സർക്കാർ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ തടസ്സമില്ലെന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. 2 ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കണം. എസി പ്രവർത്തിപ്പിക്കാൻ പാടില്ല. പകുതി സീറ്റുകളിൽ ആളെ പ്രവേശിപ്പിക്കാനാണ് നിർദ്ദേശം. എന്നാൽ സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇന്നും തീരുമാനമായില്ല.