പത്തൊൻപത് ലക്ഷം കടന്നു ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം.


കോട്ടയം: കോട്ടയം ജില്ലയിലെ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം പത്തൊൻപത് ലക്ഷം കടന്നു. ഇന്ന് വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ 1911600 ഡോസ് വാക്സിനുകൾ നൽകിക്കഴിഞ്ഞു. ഒന്നാം ഡോസിന്റെയും രണ്ടാം ഡോസിൻറെയുമുൾപ്പടെയുള്ള കണക്കുകളാണിത്.

 

 കോവീഷീൽഡ്‌, കോവാക്സിൻ വാക്സിനുകളിലായി ജില്ലയിൽ ഇതുവരെ 1365150 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 546450 പേർ രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചു. ജില്ലയിൽ വാക്സിനേഷൻ യജ്‌ഞം പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.

 

 ഈ മാസത്തില്‍ തന്നെ 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.